mammooty birthday; prithviraj present gift

ലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമാണിന്ന്. ആരാധകരും സിനിമാതാരങ്ങളും മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിക്കഴിഞ്ഞു.

പൃഥ്വിരാജും മമ്മൂക്കയ്‌ക്കൊരു പിറന്നാള്‍ സമ്മാനവുമായി എത്തിയിരിക്കുന്നു. മമ്മൂട്ടി മുഖ്യവേഷത്തിലെത്തുന്ന ‘ദ ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പൃഥ്വിരാജ് ആണ് പുറത്തിറക്കിയത്.

സ്‌റ്റൈലന്‍ ലുക്കില്‍ നടന്നുപോകുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. പ്രതികാരകഥയാണ് പ്രമേയം. സ്‌നേഹയാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.

ബിഗ് ബിക്ക് ശേഷം കലിപ്പുലുക്കില്‍ മമ്മൂട്ടി എത്തുന്ന ചിത്രം കൂടിയാണിത്.

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍, പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ എന്നിവരാണ് നിര്‍മിക്കുന്നത്.

സിനിമയുടെ ആദ്യ പോസ്റ്ററും പൃഥ്വി തന്നെയായിരുന്നു പുറത്തിറക്കിയത്.

Top