mammooty and renjith join new film vamban

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും മെഗാസ്റ്റാറും വീണ്ടും ഒന്നിക്കുന്നു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രഞ്ജിത്തും മമ്മൂട്ടിയും ഒരുമിക്കുന്നത്. വമ്പന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

മമ്മൂട്ടി പുതിയൊരു അവതാരത്തിലെത്തുന്ന ഒരു മാസ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് കരുതുന്നത്. വേണു സംവിധാനം ചെയ്ത, 2014ല്‍ പുറത്തിറങ്ങിയ മുന്നറിയിപ്പ് എന്ന മമ്മൂട്ടി ചിത്രം നിര്‍മ്മിച്ചത് രഞ്ജിത്തായിരുന്നു.

മമ്മൂട്ടിയുടെ ഗ്രേറ്റ് ഗ്രാന്‍ഫാദര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞതിനു ശേഷം ഒക്‌ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും.

കോഴിക്കോടാണ് പ്രധാന ലൊക്കേഷന്‍. കൈയ്യൊപ്പ്, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്‌സ്, പാലേരി മാണിക്യം എന്നിവയക്ക് ശേഷം ഇരുവരുടെയും ഒരു വമ്പന്‍ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Top