22 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു

നീണ്ട 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നു. 1997ല്‍ പുറത്തിറങ്ങിയ ഒരാള്‍ മാത്രം എന്ന സിനിമയ്ക്കായാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

ഈ വര്‍ഷം അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

ഗോളാന്തര വാര്‍ത്ത, അര്‍ത്ഥം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, കളിക്കളം, നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്നീ സിനിമകളാണ് മമ്മൂട്ടി- സന്ത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരുങ്ങിയിട്ടുള്ളത്.

Top