സോഷ്യല്‍ മീഡിയ കീഴടക്കാന്‍ വീണ്ടും മെഗാസ്റ്റാര്‍ ; ‘മാമാങ്കം’ പുതിയ ലുക്ക് കാണാം

മ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. സോഷ്യല്‍ മീഡിയ കീഴടക്കാന്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ പടയാളിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

ചിത്രത്തിലെ ആദ്യ ലുക്ക് സോഷ്യല്‍ മീഡയയില്‍ വൈറലായിരുന്നു. പുതിയ ലുക്കും ആരാധകര്‍ സ്വീകരിച്ചിരിക്കുകയാണ്. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് പുതിയ ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.

എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ്. ഉണ്ണി മുകുന്ദന്‍, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, അച്യുതന്‍ ബി.നായര്‍, പ്രാച്ചി തെഹ്ലാന്‍, അനു സിത്താര, കനിഹ, ഇനിയ തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Top