അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ് മമ്മൂക്കയുടേത്;മാമങ്കം നായിക പറയുന്നു

മ്മൂട്ടിയുടെ അടുത്തതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘മാമാങ്കം’. ബോളിവുഡ് നടി പ്രാചി തെഹ്ലന്‍ ആണ് ചിത്രത്തിലെ നായിക. ഇപ്പോഴിതാ താരം മമ്മൂട്ടിയെ കുറിച്ചും മാമാങ്കത്തില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചതിനെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ്.

മമ്മൂക്ക ഒരു അതിശയിപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ്. നമ്മളെ നന്നായി കെയര്‍ ചെയ്യും. അദ്ദേഹം വളരെയധികം പിന്തുണ നല്‍കുന്ന ആളാണ്. ഏതെങ്കിലും ഒരു രംഗം അഭിനയിക്കുമ്പോള്‍ ഇങ്ങനെ ചെയ്താല്‍ നന്നായിരിക്കുമെന്ന് നിര്‍ദേശങ്ങള്‍ നല്‍കും. നേരത്തെ ഒരു റംസാന്‍ സമയത്ത് എനിക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ ആഗ്രഹം തോന്നി.

മമ്മൂക്കയോട് ഞാനത് പറഞ്ഞു. അദ്ദേഹം വീട്ടില്‍ നിന്നും ബിരിയാണി ഉണ്ടാക്കിക്കൊണ്ട് വന്നു. എനിക്ക് മാത്രമല്ല ആ സെറ്റിലുള്ള എല്ലാവര്‍ക്കും വേണ്ടി ബിരിയാണി കൊണ്ടുവന്നത്. താരം പറഞ്ഞു നിര്‍ത്തി.

നിങ്ങള്‍ ഒരിക്കലും കാണാത്ത വലിയൊരു സിനിമ അനുഭവമായിരിക്കും മാമാങ്കം. മമ്മൂക്കയ്‌ക്കൊപ്പമുള്ള അഭിനയം മനോഹരമായിരുന്നു. സിനിമയൂടെ ഷൂട്ടിംഗ് കഴിഞ്ഞതേയുള്ളുവെന്നും ഡബ്ബിംഗ് ആരംഭിക്കാന്‍ പോവുന്നതേയുള്ളുവെന്നും പ്രാചി പറഞ്ഞു.

Top