‘വീഥിയില്‍ മണ്ണ് വീഥിയില്‍’; മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വനിലെ ഗാനം കേള്‍ക്കാം

മ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ‘ഗാനഗന്ധര്‍വ്വന്‍’ മികച്ച പ്രേഷക പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘വീഥിയില്‍ മണ്ണ് വീഥിയില്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടത്. ഉണ്ണി മേനോനാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ദീപക് ദേവാണ്.

ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിട്ട ഗാനഗന്ധര്‍വ്വനില്‍ പുതുമുഖം വന്ദിതയാണ് നായികയായി എത്തിയത്. രമേഷ് പിഷാരടിയും ഹരി.പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ദിഖ്, സലിം കുമാര്‍ , ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ്.കെ.ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

അഴകപ്പന്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നൊരിക്കിയ ചിത്രം നിര്‍മ്മിച്ചത് ശ്രീലക്ഷ്മി ,ശങ്കര്‍ രാജ് ,സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ്.

Top