മമ്മൂട്ടി ചിത്രം ഷൈലോക്കിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

മ്മൂട്ടി പലിശക്കാരന്റെ റോളിലെത്തുന്ന പുതിയ ചിത്രം ഷൈലോക്കിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ദ് മണി ലെന്‍ഡര്‍ എന്ന ടാഗ്ലൈനോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടി തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം തമിഴ് താരം രാജ് കിരണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.അജയ് വാസുവദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്.

അനീഷ് മോഹനും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കിയിരിക്കുന്നത്. രണദിവാണ് ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

Top