പൊലീസ് ഓഫീസറുടെ വേഷത്തില്‍ മമ്മൂട്ടി ; ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറില്‍

mammootty

നുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തില്‍ മമ്മൂട്ടി വീണ്ടും എത്തുന്നു. ‘ഉണ്ട’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ പേര് മാറാനും സാധ്യതയുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. അന്‍വര്‍ റഷീദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ തിരകഥ രചന അവസാന ഘട്ടത്തിലാണെന്നും പേര് വെളിപ്പെടുത്താനാവില്ലെന്നുമാണ് അനുരാഗ കരിക്കിന്‍ വെള്ളത്തിനായി ക്യാമറ ചലിപ്പിച്ച ജിംഷി ഖാലിദ് അറിയിച്ചത്. സമൂഹത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Top