മമ്മൂട്ടി ചിത്രം മധുരരാജ : ട്രെയിലര്‍ മാര്‍ച്ച് 31-ന് റിലീസ് ചെയ്യും

മ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘മധുരരാജാ’യുടെ ട്രെയ്ലര്‍ മാര്‍ച്ച് 31-ന് റിലീസ് ചെയ്യും. പോക്കിരാജയുടെ രണ്ടാംഭാഗമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പ് ആണ്.ഉദയകൃഷ്ണയുടേതാണ് തിരക്കഥ. അനുശ്രീയും ഷംന കാസിമുമാണ് ചിത്രത്തിലെ നായികമാര്‍.

ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്പ്യാര്‍ എന്നിവരാണ്‌ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Top