മമ്മൂട്ടി ചിത്രം ‘കുട്ടനാടന്‍ ബ്ലോഗില്‍’ അതിഥി താരമായി വിനീത് ശ്രീനിവാസന്‍

മ്മൂട്ടിയെ നായകനാക്കി സേതു ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കുട്ടനാടന്‍ ബ്ലോഗില്‍ അതിഥി താരമായി വിനീത് ശ്രീനിവാസന്‍ എത്തുന്നു. എറണാകുളത്തേ ചിത്രീകരണത്തിന് ശേഷം ലണ്ടനിലും ചിത്രീകരണമുണ്ട്. ലണ്ടന്‍ ഷെഡ്യൂളിലാണ് വിനീത് ശ്രീനിവാസന്‍ ജോയിന്‍ ചെയ്യുന്നത്. ഒരു കുട്ടനാടന്‍ ബ്‌ളോഗിന്റെ ചിത്രീകരണം ഇപ്പോള്‍ ആലപ്പുഴയില്‍ പുരോഗമിക്കുകയാണ്.

ജേക്കബ് ഗ്രിഗറി, സഞ്ജു ശിവറാം, ആദില്‍ ഇബ്രാഹിം തുടങ്ങിയ യുവതാരങ്ങളും ഒരു കുട്ടനാടന്‍ ബ്‌ളോഗില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ നായികമാരായെത്തുന്നത് ലക്ഷ്മി റായിയും അനുസിതാരയും ഷംനാകാസിമുമാണ്. അനന്താ വിഷന്റെ ബാനറില്‍ പി.കെ. മുരളീധരനും ശാന്താമുരളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹസംവിധായകന്‍ ഉണ്ണിമുകുന്ദനാണ്.

Top