മമ്മൂട്ടി ചിത്രം മധുരരാജ: പ്രീ ലോഞ്ച് ഏപ്രില്‍ 10ന്‌

മ്മൂട്ടി ചിത്രം മധുരരാജയുടെ പ്രീ ലോഞ്ച് പരിപാടി ഏപ്രില്‍ 10ന് വൈകീട്ട് 6 മണിക്ക് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വച്ച് നടക്കും.

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ്. പീറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായികമാരായി എത്തുന്നത് അനുശ്രീയും ഷംന കാസിമുമാണ്.

ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്പ്യാര്‍ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏപ്രില്‍ 12നാണ് മധുരരാജ കേരളത്തിലും മറ്റ് രാജ്യങ്ങളിലും റിലീസ് ചെയ്യുന്നത്.

Top