മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

മേഷ് പിഷാരടിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ‘ഗാനഗന്ധര്‍വ്വന്‍’. ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് ‘ഗാനഗന്ധര്‍വ്വനി’ല്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. 2 മണിക്കൂര്‍ 20 മിനുറ്റ് ദൈര്‍ഘ്യമാണ് സെന്‍സര്‍ കോപ്പിക്കുള്ളത്.ചിത്രം സെപ്തംബര്‍ 27ന് തിയറ്ററുകളിലെത്തും.

പുതുമുഖം വന്ദിതയാണ് ചിത്രത്തിലെ നായിക. രമേഷ് പിഷാരടിയും ഹരി .പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

മുകേഷ് , ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

‘ഗാനഗന്ധര്‍വ്വന്‍’ സിനിമയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ചെറിയ താടിയുള്ള മമ്മൂട്ടിയുടെ ലുക്ക്, മുടി ഒരല്‍പം മുന്നിലേക്ക് വീഴുന്ന തരത്തിലുള്ള ഹെയര്‍സ്‌റ്റൈല്‍ എല്ലാം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Top