ബിലാലിന് മുൻപ് മമ്മൂട്ടി- അമല്‍ നീരദ് ചിത്രം ‘ഭീഷ്‍മ പര്‍വ്വം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടിട്ടുണ്ട്. ‘ഭീഷ്‍മ പര്‍വ്വം’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. മമ്മൂട്ടി- അമല്‍ നീരദ് ചത്രം ബിഗ് ബി യുടെ രണ്ടാം ഭാഗത്തിന് മുൻപ് മറ്റൊരു ചിത്രം ഒരുങ്ങുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നു.

എന്നാൽ ഇപ്പോഴാണ് ഇതിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടും ധരിച്ച് ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഉള്ളത്. ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

രവിശങ്കര്‍, ദേവദത്ത് ഷാജി, ആര്‍ ജെ മുരുകന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. കൊച്ചിയാവും പ്രധാന ലൊക്കേഷന്‍. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കൊവിഡ് പശ്ചാത്തലം പൂര്‍ണ്ണമായും ഒഴിവാകാത്ത സാഹചര്യത്തില്‍ ഉടന്‍ വേണ്ട എന്ന തീരുമാനത്തിലേക്ക് നിര്‍മ്മാതാക്കള്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് മമ്മൂട്ടിയെ തന്നെ നായകനാക്കി മറ്റൊരു ചിത്രം ഒരുക്കാന്‍ അമല്‍ നീരദ് തീരുമാനിച്ചത്.

Top