മമ്മൂട്ടി ചിത്രം പേരന്‍മ്പിന്റെ ഓഡിയോ ലോഞ്ച് ജൂലൈ 15ന്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘പേരന്‍മ്പ്’ന്റെ ഓഡിയോ ലോഞ്ച് ജൂലൈ 15ന് ചെന്നൈയില്‍ വച്ച് നടക്കും. ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഗംഭീര അഭിപ്രായവും അവാര്‍ഡുകളും നേടിയിരുന്നു.

ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന ചിത്രമാണ് പേരന്‍മ്പ്. അമുദവാന്‍ എന്നൊരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അമരത്തിലെ പോലെ ഒരു അച്ഛന്റെയും മകളുടെയും കഥയാണ് പേരന്‍പിലും പറയുന്നത്. അടുത്ത കാലത്തായി മമ്മൂട്ടി അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്ത കഥാപാത്രമായിരിക്കും സിനിമയിലുണ്ടാവുക.

അഞ്ജലി അമീറാണ് ചിത്രത്തിലെ നായിക. സാധാന, സമുദ്രക്കനി, സുരാജ് വെഞ്ഞാറാമൂട്, സിദ്ദിഖ് തുടങ്ങി നിരവധി താരങ്ങളാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവാന്‍ ശങ്കര്‍രാജയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Top