സഖാവ് അലക്‌സായി എത്തുന്ന മമ്മൂട്ടിയുടെ ‘പരോളിന്റെ’ പുതിയ ട്രെയ്ലര്‍ എത്തി

mammooty

മ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം പരോളിന്റെ പുതിയ ട്രെയ്ലര്‍ എത്തി. ജയില്‍ പശ്ചാത്തലമാക്കിയുള്ള ചിത്രത്തില്‍ സഖാവായാണ് മമ്മൂട്ടിയെത്തുന്നത്. പരസ്യചിത്ര രംഗത്ത് ശ്രദ്ധേയനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ അജിത് പൂജപ്പുരയുടേതാണ്

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ജയില്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് പരോള്‍ എന്ന ചിത്രം. ഇനിയയാണ് നായിക. മമ്മൂട്ടിയുടെ സഹോദരിയായി മിയയും ചിത്രത്തില്‍ എത്തുന്നുണ്ട്.

ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കുനടന്‍ പ്രഭാകര്‍, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്‌സ്, സൂധീര്‍ കരമന അശ്വിന്‍ കുമാര്‍, കലാശാല ബാബു, ഇര്‍ഷാദ്, കൃഷ്ണകുമാര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപ്രാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top