നര കയറിയ ഇടതൂർന്ന താടി, ഒരു വശത്തേക്ക് ചീകിവച്ച മുടി; വൈറലായി മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ്

പ്പോൾ സേഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പാണ്. നര കയറിയ ഇടതൂർന്ന താടി, ഒരു വശത്തേക്ക് ചീകിവച്ച മുടി, കൂളിംഗ് ഗ്ലാസും ധരിച്ച മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ് ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. അജയ് വാസുദേവ് ഒരുക്കുന്ന പുതിയ ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പാണിത്.

അജയ് വാസുദേവ് തന്നെയാണ് പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവച്ചത്. എന്നാൽ ഇത് ഒഫിഷ്യൽ പോസ്റ്റർ അല്ലെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും പോസ്റ്ററിനൊപ്പം ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചിരുന്നു. ‘ബോസ്’ എന്നായിരുന്നു പുറത്തെത്തിയ അൺ ഒഫിഷ്യൽ പോസ്റ്ററിൽ ചിത്രത്തിന്റെ പേര്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ ആരംഭിക്കും. ഒരു മാസ് ആക്ഷൻ ഫാമിലി ചിത്രമായിരിക്കും ഇത്. ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നവാഗതരായ അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവർ ചേർന്നാണ്. ചിത്രത്തിന് സംഗീതം നൽകുന്നത് ഗോപി സുന്ദർ ആണ്.

Top