mammooty great father teaser released

രാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ ടീസര്‍ എത്തി. സിഗരറ്റ് വലിച്ച് കെട്ടിടത്തില്‍ നിന്നും ഇറങ്ങി വരുന്ന മമ്മൂട്ടിയെ ആണ് ടീസറില്‍ കാണുന്നത്.

ഡേവിഡ് നൈന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതിരിപ്പിക്കുന്നത്.

പൃഥ്വിരാജ് ചിത്രമായ എസ്രയിലൂടെ ഗ്രേറ്റ് ഫാദര്‍ ടീസര്‍ റിലീസ് ചെയ്തിരുന്നു. ബിഗ് ബി പോലെ സ്‌റ്റൈലിഷ് ആക്ഷന്‍ ത്രില്ലറാണ് ദ് ഗ്രേറ്റ് ഫാദര്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

2017 മാര്‍ച്ച് 30നാണ് ഗ്രേറ്റ് ഫാദര്‍ തിയറ്ററുകളിലെത്തുന്നത്. നവാഗനായ ഹനീഫ് അദേനിയാണ് ഈ ആക്ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്.

സ്‌നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. തമിഴ് നടന്‍ ആര്യ പ്രധാനവേഷത്തിലെത്തുന്നുണ്ട്്.

ഷാം , മാളവിക, ഐ എം വിജയന്‍, മണികണ്ഠന്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top