ദുല്‍ഖര്‍ ചിത്രത്തിന്റെ സെറ്റില്‍ മമ്മൂട്ടി എത്തി; മകനെവിടെയെന്ന ചോദ്യവുമായി ആരാധകര്‍

ല്യാണി പ്രിയദര്‍ശനും ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷത്തിലെത്തുന്ന അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നുള്ള വാര്‍ത്ത ഇതിനിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റിലേക്ക് മമ്മൂട്ടി എത്തിയിരുന്നുവെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

അനൂപ് സത്യനും ഉര്‍വശിക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇത് കണ്ടതോടെ ദുല്‍ഖറെവിടെ എന്ന ചോദ്യവുമായി ആരാധകരും എത്തി. മമ്മൂട്ടി എത്തുന്നതിന് മുന്‍പ് തന്നെ ദുല്‍ഖറിന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞിരുന്നുവെന്നും അതാണ് താരത്തെ കാണാത്തതെന്നുമുള്ള മറുപടി ആരാധകര്‍ക്ക് നല്‍കുകയും ചെയ്തു.

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ചിത്രത്തില്‍ സുരേഷ് ഗോപിയും ശോഭനയും അഭിനയിക്കുന്നുണ്ട്. അഭിനേതാവിന് പുറമെ ഈ സിനിമ നിര്‍മ്മിക്കുന്നതും ദുല്‍ഖര്‍ സല്‍മാനാണ്.

 

Top