മമ്മൂട്ടിക്കൊപ്പം രാജ്കിരണും മീനയും; ഷൈലോക്കിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

ജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെതായി വരുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്. നേരത്തെ പുറത്തുവിട്ട ഷൈലോക്കിന്റെ ആദ്യ രണ്ട് ടീസറുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ചിത്രം ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും. ഇതിനിടയിലാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ കൂടി അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം തമിഴ് താരമായ രാജ്കിരണ്‍, മീന തുടങ്ങിയവരും ഉള്‍പ്പെട്ട പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.

രാജ്കിരണ്‍ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഷൈലോക്ക്. ബിബിന്‍ ജോര്‍ജ്ജ്, ഹരീഷ് കണാരന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top