റിലീസിന് തയാറെടുത്ത് മമ്മൂട്ടിയുടെ ദി പ്രീസ്റ്റ്

മ്മൂട്ടി നായകനായ ‘പ്രീസ്റ്റ്’ റിലീസ് തീയ്യതി മാറ്റിയെന്ന വാര്‍ത്തയ്ക്കു പിന്നാലെ അതേക്കുറിച്ച് പുതിയ അപ്‍ഡേഷനുമായി അണിയറക്കാര്‍. ചിത്രത്തിന്‍റെ റിലീസ് തീയതി ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കുമെന്നും മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാവും ഇത് അറിയിക്കുകയെന്നും അണിയറക്കാര്‍ അറിയിച്ചു.

കൊവിഡ് ഇടവേളയ്ക്കുശേഷം മലയാളത്തില്‍ നിന്നുള്ള ആദ്യ ബിഗ് ബജറ്റ് റിലീസ് ആവേണ്ടിയിരുന്ന ‘ദി പ്രീസ്റ്റ്’ നിര്‍മ്മാതാക്കളുടെ തീരുമാനപ്രകാരം മാറ്റിയെന്നാണ് വിവരം. ഫെബ്രുവരി നാലിനായിരുന്നു ചിത്രത്തിന്‍റെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്നത്.

Top