ആരാധക ഹൃദയം കവര്‍ന്ന് മമ്മൂട്ടിയുടെ സ്‌റ്റൈലന്‍ ചിത്രങ്ങള്‍

രാധക ഹൃദയം കവര്‍ന്ന് മമ്മൂട്ടിയുടെ സ്‌റ്റൈലന്‍ ചിത്രങ്ങള്‍. മകന്റെ നാല്‍പതാം പിറന്നാളിന് പുതിയ സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോയാണ് മമ്മൂട്ടി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ലോക പ്രകൃതി സംരക്ഷണ ദിനമായ ഇന്ന് പ്രകൃതി സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള അവബോധം ആരാധകരില്‍ സൃഷ്ടിക്കാനാണ് ഹരിതാഭയാര്‍ന്ന വള്ളിച്ചെടികള്‍ക്കടുത്ത് നില്‍ക്കുന്ന ചിത്രം മമ്മൂട്ടി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

 

View this post on Instagram

 

A post shared by Mammootty (@mammootty)

മകന്റെ പിറന്നാള്‍ ദിനത്തിലും ശ്രദ്ധ മുഴുവന്‍ വാപ്പ കൊണ്ടുപോവുകയാണല്ലോ എന്നാണ് ആരാധകരുടെ കമന്റുകള്‍. സ്‌റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ കണ്ടിട്ട് ‘മകന്റെ പിറന്നാള്‍ വിളിക്കാന്‍ വന്നതായിരിക്കും’, ‘ഇതാ ഈ ചുള്ളന്‍ ദുല്‍ഖറിന്റെ അനിയനോ’, ‘മകന്റെ പിറന്നാള്‍ പോസ്റ്റിനു പകരം പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിച്ച മമ്മൂക്കയാണ് എന്റെ ഹീറോ’ എന്നതരത്തിലാണ് ആരാധകര്‍ കമന്റ് പങ്കുവയ്ക്കുന്നത്.

Top