മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറായിലെ കുട്ടികളുടെ ഗാനത്തിന് യൂട്യൂബില്‍ മികച്ച പ്രതികരണം

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രം പുള്ളിക്കാരന്‍ സ്റ്റാറായിലെ മിഠായിപ്പാട്ട്
യൂട്യൂബില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു.

സ്‌കൂള്‍ പശ്ചാത്തലത്തില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രത്തില്‍ കുട്ടികള്‍ തന്നെ പാടി അഭിനയിച്ചിരിക്കുന്നു, കുട്ടികള്‍ക്കൊപ്പം ഗാനരംഗത്തില്‍ മമ്മൂട്ടിയും പ്രത്യക്ഷപ്പെടുന്നുണ്ട്.

അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി ഇടുക്കിയില്‍ നിന്ന് കൊച്ചിയിലേക്ക് എത്തുന്ന അധ്യാപകനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.

ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, ആശ ശരത്, ദീപസതി തുടങ്ങിയവരും ചിത്രത്തില്‍ അണി നിരക്കുന്നു.എം.ജയചന്ദ്രന്റേതാണ് സംഗീതം. സന്തോഷ് വര്‍മ ഗാനരചന നിര്‍വ്വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയയാണ്.

Top