സോഷ്യല്‍മീഡിയ കീഴടക്കി മമ്മൂട്ടിയുടെ പുതിയ ചിത്രം

ഴുപതാം വയസിന്റെ ചെറുപ്പത്തില്‍ സൗന്ദര്യം കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തി മമ്മൂട്ടി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമകള്‍ പോലെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. മമ്മൂട്ടി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്.കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മഞ്ഞ ഷര്‍ട്ട് ധരിച്ച് നീളന്‍ മുടി പിന്നിലേക്ക് ഒതുക്കി പോണി ടെയില്‍ കെട്ടിയ ചിത്രമാണ് മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ‘ടൈനി പോണി’ എന്ന ക്യാപ്ഷനും പങ്കുവച്ചിട്ടുണ്ട് ചിത്രത്തിനൊപ്പം.

ചിത്രത്തിനടിയില്‍ ആരാധകരുടെ കമന്റുകള്‍ കൊണ്ട് നിറയുകയാണ്. ഭീഷ്മപര്‍വ്വത്തിന്റെ ലുക്ക് ആണോ ബിലാലിക്കയാണോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ബിഗ് ബി സിനിമയിലെ ‘അള്ളാ ബിലാലിക്ക’ എന്ന ഡയലോഗാണ് ഒരു ആരാധകന്‍ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തത്.

കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്താണ് മമ്മൂട്ടി താടിയും മുടിയും നീട്ടിവളര്‍ത്താന്‍ തുടങ്ങിയത്. പിന്നീട് വമ്പന്‍ മേക്കോവറില്‍ അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഭീഷ്മപര്‍വ്വത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചിരുന്നു. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ മമ്മൂട്ടിയുടെ വേഷം. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ താടിയും മുടിയും നീട്ടി വളര്‍ത്തിയത് ഭീഷ്മപര്‍വ്വത്തിന് വേണ്ടിയാണെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. പക്ഷേ ചിത്രത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പിന്നീട് പുറത്തുവിട്ടിട്ടില്ല.

 

 

Top