മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ് റിലീസ് നീട്ടി, ചിത്രം നവംബറിൽ എത്തും

മെഗാസ്റ്റാർ മമ്മുട്ടിയുടെ പുതിയ ചിത്രമാണ് മാസ്റ്റര്‍പീസ്.

സെപ്തംബറില്‍ എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്‍റെ റിലീസ് നവംബറിലേക്ക് മാറ്റി.

ഓണം റിലീസായി സെപ്തംബര്‍ ആദ്യവാരം മാസ്റ്റര്‍പീസ് തിയറ്ററുകളിൽ എത്തിക്കാനായിരുന്നു പദ്ധതി.

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രവും ഓണത്തിനെത്തുമെന്ന് ഉറപ്പിച്ചതോടെ മാസ്റ്റർ പിസിന്റെ റിലീസ് മാറ്റി.

സെപ്തംബർ 28ന് തിയറ്ററുകളിലെത്തുമെന്നായിരുന്നു പിന്നീട് പ്രഖ്യാപിച്ചത്. എന്നാല്‍ സെപ്തംബര്‍ അവസാനവാരവും മാസ്റ്റര്‍ പീസ് എത്തില്ലെന്ന് ഉറപ്പായി.

നവംബര്‍ ആദ്യവാരത്തിലേക്ക് റിലീസ് മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

എഡ്ഡി എന്ന ഇംഗ്ലീഷ് പ്രൊഫസറായാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

പൂനം ബജ്വയും ചിത്രത്തില്‍ കോളേജ് പ്രൊഫസറായി എത്തുന്നു.

സന്തോഷ് പണ്ഡിറ്റും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മഹിമ നമ്പ്യാര്‍, മുകേഷ്, ഗോകുല്‍ സുരേഷ് ഗോപി, ഗണേഷ് കുമാര്‍, കലാഭവന്‍ ഷാജോണ്‍, ക്യാപ്റ്റന്‍ രാജു തുടങ്ങിയവരും വേഷമിടുന്നു.

വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചത് ദീപക് ദേവാണ്.

Top