മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ ഉപേക്ഷിച്ചോ? മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തില്‍

തിഹാസ പുരുഷന്‍ കുഞ്ഞാലിമരക്കാരുടെ കഥ പറയുന്ന രണ്ട് സിനിമകള്‍ വരുന്നു എന്ന തരത്തില്‍ വലിയ തര്‍ക്കം മലയാളസിനിമയില്‍ ഒരു കാലത്ത് നടന്നിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും കുഞ്ഞാലിമരക്കാര്‍ ഒരുക്കുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ ആശയക്കുഴപ്പം ആരാധകരും ഏറ്റെടുത്തു.

എന്നാല്‍ താന്‍ എട്ടുമാസമേ ചിത്രത്തിനായി കാത്തുനില്‍ക്കുകയുള്ളൂവെന്നും അത് യാഥാര്‍ഥ്യമായില്ലെങ്കില്‍ മോഹന്‍ലാലിനെ നായകനാക്കി അതേ പേരില്‍ ചിത്രമെടുക്കുമെന്നും പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് രണ്ട് ചിത്രങ്ങളുടെയും വിവരങ്ങളൊന്നുമുണ്ടായില്ല.

ഇപ്പോഴിതാ സന്തോഷ് ശിവന്റെ ട്വീറ്റ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ ഏറ്റവും പുതിയ ചിത്രം ‘സിന്‍’ ആണെന്ന് സന്തോഷ് ശിവന്‍ പറയുന്നു. അതിനര്‍ഥം മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ ഉപേക്ഷിച്ചെന്നാണെന്ന് ആരാധകര്‍ പറയുന്നു.

ഔദ്യോഗിക സ്ഥിരീകരണമായില്ലെങ്കിലും മോഹന്‍ലാല്‍ ആകും കുഞ്ഞാലിമരക്കാര്‍ ആയി എത്തുക എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Top