mammoottys great father release postponed

മമ്മൂട്ടി ആരാധകര്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ് ഗ്രേറ്റ് ഫാദര്‍’. സിനിമയുടെ റിലീസ് അടുത്തവര്‍ഷത്തേക്ക് നീട്ടി. 2017 ജനുവരി 27നാകും ഗ്രേറ്റ് ഫാദര്‍ തിയറ്ററുകളിലെത്തുക.

സാങ്കേതികപ്രശ്‌നങ്ങളാല്‍ റിലീസ് മാറ്റിവയ്ക്കുകയാണെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്. നേരത്തെ ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനായിരുന്നു പദ്ധതി.

ആഗസ്റ്റ് സിനിമാസിന്റെ കുറിപ്പ് .

‘ഒരു സിനിമ ജനകീയമാകുന്നത് പ്രേക്ഷകന്റെ ഇഷ്ടത്തിനൊത്ത് ഉയരുമ്പോഴാണ്… ഇതുവരെ ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ വന്ന എല്ലാ സിനിമകളും ഇരു കൈയും നീട്ടി സ്വീകരിച്ച പ്രേക്ഷര്‍ക്ക് മുന്നില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നവാഗാതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘ ദി ഗ്രേറ്റ് ഫാദര്‍ ‘ .

എന്നാല്‍ ക്രിസ്തുമസിന് റിലീസ് ചെയ്യാന്‍ വേണ്ടി നിശ്ചയിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ ജനുവരി 27 ലേക്ക് റിലീസ് മാറ്റിയിരിക്കുന്നു.. ഇതു വരെ നിങ്ങള്‍ തന്ന പിന്തുണയും അനുഗ്രഹവും പ്രാര്‍ത്ഥനയും തുടര്‍ന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ
ഓഗസ്റ്റ് സിനിമാ ഫാമിലി….’

നവാഗനായ ഹനീഫ് അദേനിയാണ് ഈ ആക്ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്. സ്‌നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. തമിഴ് നടന്‍ ആര്യ പ്രധാനവേഷത്തിലെത്തുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഡബിള്‍ ബാരലിന് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ദ ഗ്രേറ്റ് ഫാദര്‍.

ഡേവിഡ് നൈന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതിരിപ്പിക്കുന്നത്. സ്‌നേഹയാണ് ചിത്രത്തിലെ നായിക. പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സ്‌നേഹയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഷാം , മാളവിക, ഐ എം വിജയന്‍, മണികണ്ഠന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

Top