മമ്മൂട്ടിയുടെ നേത്ര ചികിത്സ പദ്ധതി ‘കാഴ്ച 3’യ്ക്ക് ഞായറാഴ്ച്ച തുടക്കം

ടൻ മമ്മൂട്ടിയുടെ ‘കാഴ്ച’ നേത്ര ചികിത്സ പദ്ധതിയുടെ മൂന്നാം പതിപ്പ് തുടങ്ങുന്നു. നേത്ര ചികിത്സ കേന്ദ്രമായ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലും മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും സംയുക്തമായാണ് കാഴ്ച3 സംഘടിപ്പിക്കുന്നത്. ഈ വരുന്ന ഞായറാഴ്ച്ചയാണ് മൂന്നാം പതിപ്പ് നടക്കുക.

ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലിലെ നേത്രബാങ്കിന്റെ സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ചാണ് കാഴ്ച 3 നടക്കുന്നത്. 2005ല്‍ കാഴ്ച സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടി ജീവകാരുണ്യ പ്രവര്‍ത്തനമായ കാഴ്ച പദ്ധതി ആരംഭിക്കുന്നത്. 2010ലാണ് പദ്ധതിയുടെ രണ്ടാം പതിപ്പ് നടന്നത്. പദ്ധതിയുടെ ആദ്യ രണ്ട് പതിപ്പുകളിലൂടെ നിരവധി പേര്‍ക്കാണ് കാഴ്ച ലഭിച്ചത്.

കാഴ്ച പദ്ധതി ഇത്തവണ ആദിവാസി മേഖലയില്‍ കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ വര്‍ഗീസ് പൊട്ടക്കല്‍ അറിയിച്ചു.

 

Top