മമ്മൂട്ടിയുടെ ബിലാല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം ആരംഭിക്കുമെന്ന് സൂചന

mamooty

ബിഗ്ബിയിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ മമ്മൂട്ടി കഥാപാത്രം ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ വീണ്ടുമെത്തുന്നു. ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം തന്നെ ആരംഭിച്ചേക്കുമെന്ന് സൂചന.

അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ്ബി തിയറ്ററുകളില്‍ ശരാശരി വിജയം മാത്രം നേടിയ സിനിമയാണെങ്കിലും ബിലാല്‍ എന്ന കഥാപാത്രവും ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനവും ഏറെ ജനപ്രിയമായി മാറിയിരുന്നു. മികച്ച ഒരു കഥ ലഭിച്ചതിനാലാണ് ബിലാലിനെ വീണ്ടും സ്‌ക്രീനിലെത്തിക്കാന്‍ തയാറായതെന്ന് അമല്‍ നീരദ് നേരത്തേ വ്യക്തമാക്കിയിരുന്നു.

ബിഗ്ബിക്ക് ശേഷമുള്ള കഥയാണ് ബിലാല്‍ പറയുന്നത്. ബിലാലിന്റെ ആദ്യ കാല അധോലോക ജീവിതമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നുള്ള അഭ്യൂഹങ്ങള്‍ നേരത്തേ പ്രചരിച്ചിരുന്നു. പ്രായമുള്ള സ്റ്റൈലിഷ് ഗെറ്റപ്പിലായിരിക്കും ബിലാലില്‍ മമ്മൂട്ടിയെത്തുക. കൊച്ചിയിലായിരിക്കും പ്രധാനമായും ഷൂട്ടിംഗ് നടക്കുന്നത്.

Top