വെള്ള ഷര്‍ട്ടും മുണ്ടുമുടുത്ത്കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി, കൂടെ ജോജു ജോര്‍ജും; ചിത്രം വൈറല്‍

ന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി കടക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയായെത്തുകയാണ്. ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ ഇത്തരത്തിലുള്ള കഥാപാത്രവുമായി താരമെത്തുന്നത്. നേരത്തെ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

വെള്ള ഷര്‍ട്ടും മുണ്ടുമുടുത്തുള്ള മുഖ്യമന്ത്രിയായി നില്‍ക്കുന്ന മമ്മൂട്ടിയും അരികിലിരിക്കുന്ന ജോജു ജോര്‍ജിന്റെയും പുതിയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കടക്കല്‍ ചന്ദ്രനായുള്ള ഭാവപ്പകര്‍ച്ചയെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം അടുത്ത ചിത്രവുമായെത്തുകയാണ് സന്തോഷ് വിശ്വനാഥ്. ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ശ്രീനിവാസന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, മാത്യു തോമസ്, രണ്‍ജി പണിക്കര്‍, മുരളി ഗോപി, സുദേവ് നായര്‍, അലന്‍സിയര്‍, ശ്യാമപ്രസാദ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.

 

Top