പുതുവര്‍ഷം കളറാക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി; പുതിയ ഗെറ്റപ്പ് കണ്ട് ആരാധകര്‍ ഞെട്ടലില്‍

പുതുവര്‍ഷം കളറാക്കി മാറ്റിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പുതുവര്‍ഷത്തിലെ ആദ്യ ചിത്രവുമായാണ് താരമെത്തിയത്. ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മഞ്ഞ നിറത്തിലുള്ള ജാക്കറ്റും പാന്റുമൊക്കെയായാണ് മെഗാസ്റ്റാര്‍ എത്തിയത്. എല്ലാ നിമിഷത്തിന്റെയും തുടക്കം ഫ്രഷ് ആവട്ടെ, എല്ലാവര്‍ക്കും ഹാപ്പി ന്യൂയര്‍ ആശംസിച്ചുകൊണ്ടാണ് താരം തന്റെ പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

താരത്തിന്റെ പുതുമയുള്ള ചിത്രം ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു. മനോരമയുടെ കലണ്ടറിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.

Top