ആറ്റുകാല്‍ അമ്മയുടെ പൊങ്കാല: കലാപരിപാടികള്‍ക്ക് മമ്മൂട്ടി തിരി തെളിയിക്കും

റ്റുകാല്‍ ദേവിയുടെ പൊങ്കാല വരവായി. ഇന്ന് ഉത്സവത്തിന് കൊടിയേറും. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മുക്ക ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. അതിനായി ഇന്ന് വൈകുന്നേരം ആറുമണിയോടെ താരം ക്ഷേത്രത്തിലെത്തും.

അംബ, അംബിക, അംബാലിക എന്നീ വേദികളിലായാണ് കലാപരിപാടികള്‍ നടക്കുക. പരിപാടിയില്‍ വെച്ച് പാലിയം ഇന്ത്യ സ്ഥാപകനും ചെയര്‍മാനുമായ ഡോ. എം. ആര്‍ രാജഗോപാലിനു ആറ്റുകാല്‍ അംബ പുരസ്‌കാരം നല്‍കി ആദരിക്കും.

ഈ മാസം 20 നാണ് ആറ്റുകാല്‍ പൊങ്കാല. ഇത്തവണ 45 ലക്ഷം ഭക്തര്‍ എങ്കിലും പൊങ്കാല അര്‍പ്പിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷ.

Top