“രാജ ഡബിള്‍ അല്ല ട്രിപ്പിള്‍ സ്ട്രോങ് ആണ്” മമ്മൂട്ടി ആരാധകര്‍ കാത്തിരുന്ന മധുരരാജ ടീസര്‍ എത്തി

മ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടി ആരാധകര്‍ക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ളതെന്ന് ആദ്യമേ അവകാശപ്പെട്ട ടീസര്‍ ആരാധകരെ ആവേശത്തിലാക്കുന്ന രീതിയില്‍ തന്നെയാണ് പുറത്തിറക്കിയത്. പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം പോക്കിരിരാജയുടെ രണ്ടാം പതിപ്പാണ്. ഒരു മാസ് മസാല ചിത്രമായ മധുരരാജയുടെ സംഘട്ടനം നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്.

ചിത്രത്തില്‍ തമിഴ്താരം ജീവ, നെടുമുടി വേണു, മഹിമ, അന്ന, വിജയരാഘവന്‍, സിദ്ദിഖ്, ,സലീം കുമാര്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ ഒരു ഐറ്റം സോങ്ങില്‍ ബോളിവുഡ് താരം സണ്ണി ലിയോണും എത്തുന്നു. ഷാജി കുമാറാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് സംഗീതം. ഒരേ സമയം മലയാളം, തമിഴ്, തെലുഗ് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. ഏപ്രില്‍ പത്തിന് വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top