വീണ്ടും സേതുരാമയ്യര്‍ ആകാന്‍ മമ്മുട്ടി; സിബിഐ സീരീസിലെ അഞ്ചാംഭാഗം എത്തുന്നു

ക്രൂരമായ കൊലപാതകങ്ങളുടെ രഹസ്യമഴിക്കാന്‍ സേതുരാമയ്യര്‍ വീണ്ടും എത്തുകയാണ്. മമ്മുട്ടിയുടെ എക്കാലത്തെയും തരംഗമായ വേഷമാണ് സിബിഐ സീരീസിലെ സേതുരാമയ്യര്‍. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങി നാലുചിത്രമാണ് സിബിഐ സീരിസില്‍ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. ഇപ്പോഴിതാ സിബിഐ സീരീസിന് ഒരു അഞ്ചാംഭാഗം കൂടി വരുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. എസ് എന്‍ സ്വാമി തന്നെ തിരക്കഥയെഴുതിയ ചിത്രം കെ മധുവാണ് സംവിധാനം ചെയ്യുന്നത്. മെയ് മാസത്തിലോ അല്ലെങ്കില്‍ ജൂണിലോ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അടുത്ത വര്‍ഷമായിരിക്കും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക.

1988 ലാണ് ഒരു സിബിഐ ഡയറി കുറിപ്പ് റിലീസിനെത്തുന്നത്. ഈ സിനിമ സൂപ്പര്‍ ഹിറ്റായതോടെ 1989 ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാം ഭാഗമിറങ്ങി. ശേഷം 2004 ല്‍ മൂന്നാം ഭാഗമായ സേതുരാമയ്യര്‍ സിബിഐയും 2005 ല്‍ നേരറിയാന്‍ സിബിഐ എന്ന പേരില്‍ നാലാം ഭാഗവും റിലീസിനെത്തിച്ചു.

Top