സിനിമാലോകത്തേയ്ക്ക് എത്തുന്ന അപ്പുവിന് ആശംസകൾ നേർന്ന് മെഗാസ്റ്റാർ

Pranav

സൂപ്പർ സ്റ്റാർ മോഹൻലാലിനും , മകൻ പ്രണവിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. സിനിമാലോകത്തേയ്ക്ക് എത്തുന്ന അപ്പുവിന് എല്ലാ ആശംസകളും നേരുന്നുവെന്നാണ് താരം ഫെയ്‌സ് ബുക്കിൽ കുറിച്ചിരിക്കുന്നത്.

‘സിനിമാലോകത്തേയ്ക്ക് എത്തുന്ന ഞങ്ങളുടെ പ്രിയ അപ്പുവിന് എല്ലാ ആശംസകളും. ഞങ്ങളുടെ കൺമുന്നിൽ വളർന്ന അവൻ മക്കളിലൊരാളെപ്പോലെയാണ്. നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കാൻ അവനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആദിക്കും അപ്പുവിനും അവന്റെ മാതാപിതാക്കളായ ലാലിനും സുചിയ്ക്കും എല്ലാ ആശംസകളും നേരുന്നുവെന്ന് മമ്മൂട്ടി കുറിച്ചു.

മോഹൻലാലും കുടുംബവും മമ്മൂട്ടിയുടെ വീട്ടിലെത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.അതിനിടയിലാണ് മെഗാസ്റ്റാറിന്റെ ആശംസകൾ. പ്രണവ് ആദ്യമായി നായകനായി എത്തുന്ന സിനിമ ‘ആദി’ റിലീസിനൊരുങ്ങുകയാണ് ഇപ്പോൾ.

Top