ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മമ്മൂട്ടി; കൈകോര്‍ക്കുന്നത് രണ്ട് ചിത്രങ്ങള്‍ക്ക്

മ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കോമ്പോയില്‍ രണ്ട് ചിത്രങ്ങള്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്സ് സീരീസിനായി എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണെന്നും ഇതില്‍ മമ്മൂട്ടി അഭിനയിക്കുമെന്നുമാണ് വിവരം.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തില്‍ നായകനെന്നതിന് പുറമെ മെഗാതാരം നിര്‍മാതാവിന്റെ കുപ്പായമണിയുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇവ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

ചിത്രങ്ങളെ കുറിച്ചും മമ്മൂട്ടിയുടെ പുതിയ നിര്‍മാണ കമ്പനിയെ കുറിച്ചും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. എല്‍ജെപി- മമ്മൂട്ടി കോമ്പോയില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എറണാകുളമാണെന്നും സൂചനയുണ്ട്.

 

Top