തിരക്കഥാകൃത്ത് സേതുവിന്റെ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക് മൂന്ന് നായികമാര്‍

mammootty

തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന മമ്മുട്ടിയുടെ അടുത്ത ചിത്രത്തില്‍ മെഗാസ്റ്റാറിന് മൂന്ന് നായികമാര്‍.

‘നീന’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ദീപ്തി സതി, മിയ, അനു സിതാര എന്നിവരാണ് മമ്മൂട്ടിയുടെ നായികമാരായി എത്തുന്നത്.

തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേരു നിശ്ചയിച്ചിട്ടില്ല.
മമ്മൂട്ടി തനി നാടന്‍ വേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം ജൂലായില്‍ ആരംഭിക്കും.

അവിവാഹിതനായ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ഹാസ്യ പ്രധാന്യമുള്ള ചിത്രത്തില്‍ ഹാസ്യ കാഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന്‌ സംവിധായകന്‍ പറഞ്ഞു.

നടന്‍ ഉണ്ണി മുകുന്ദന്‍ അസ്സോസിയേറ്റ് സംവിധായകനായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കുട്ടനാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Top