സേതുരാമയ്യറായി മമ്മൂട്ടി വീണ്ടും എത്തുന്നു , ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളില്‍

മ്മൂട്ടിയുടെ സിബിഐ പരമ്പരയിലെ അടുത്ത ചിത്രം ഒരുങ്ങുന്നു.

അഞ്ചാം ചിത്രത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കും.

എസ് എന്‍ സ്വാമി തിരക്കഥയും കെ മധു സംവിധാനവും നിര്‍വഹിച്ച സിബിഐ പരമ്പരയിലെ എല്ലാ ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

1988ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് ആയിരുന്നു തുടക്കം തുടർന്ന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിവ സിബിഐ ചിത്രത്തിന്റെ ഭാഗമായി പുറത്തിറങ്ങിയിരുന്നു .

രണ്‍ജി പണിക്കറും സിനിമയിലുണ്ടാകുമെന്നും, അഞ്ചാംപതിപ്പില്‍ സിബിഐയുടെ അന്വേഷണപശ്ചാത്തലം കേരളത്തിനു പുറത്തായിരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

Top