മമ്മൂട്ടിയെ കണ്ട് അമ്പരന്ന് വിദേശികള്‍; വീഡിയോ വൈറല്‍

മലയാളത്തിന്റെ പ്രിയ താരമാണ് മമ്മൂട്ടി. വയസ്സ് ഏറെയായിട്ടും താരത്തിന്റെ സൗന്ദര്യം എന്നും പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട്. വിദേശികള്‍ക്ക് പോലും താരത്തിന്റെ പ്രായം 68 ആണെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.

മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകര്‍ ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മമ്മൂട്ടിയുടെ ഫോട്ടോ കാണിച്ച് അദ്ദേഹത്തിന്റെ പ്രായം എത്രയാണെന്ന് വിദേശികളോട് ചോദിക്കുന്നതാണ് വീഡിയോ.

വീഡിയോയില്‍ വിദേശികള്‍ മിക്കവരും മമ്മൂട്ടിയുട പ്രായം 35 മുതല്‍ 50 വരെയാണെന്ന് പറയുന്നത്. താരത്തിന്റെ യഥാര്‍ത്ഥ പ്രായം 68 ആണെന്ന് പറയുമ്പോഴുള്ള അമ്പരപ്പ് അവരുടെ മുഖത്ത് വ്യക്തമാണ്. സെപ്റ്റംബര്‍ 7 നാണ് മമ്മൂട്ടിക്ക് 68 വയസ് തികയുന്നത്.

Top