മമ്മൂട്ടിയുടെ തോട്ടത്തിലെ സണ്‍ഡ്രോപ്പുകള്‍; വിളവെടുപ്പുകാലമെന്ന് താരം

ഈ ലോകഡൗണ്‍ കാലത്ത് വ്യത്യസ്തമാര്‍ന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുകയായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇന്നും അതുപോലൊരു ചിത്രം പങ്കുവച്ചുകൊണ്ട് ആരാധകരുടെ മനംകവര്‍ന്നിരിക്കുകയാണ് താരം. തന്റെ തോട്ടത്തില്‍ വിളഞ്ഞ സണ്‍ഡ്രോപ്പ് പഴങ്ങള്‍ വിളവെടുക്കുന്ന ചിത്രമാണ് താരം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.

അടുത്തിടെയായി ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് മെഗാസ്റ്റാര്‍. തന്റെ ജന്മദിന ചിത്രങ്ങളും മേക്ക് ഓവര്‍ ചിത്രങ്ങളുമെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.കുടുംബത്തോടൊപ്പമാണ് ഇന്നലെ മമ്മൂട്ടി ജന്മദിനം ആഘോഷിച്ചത്.

മമ്മൂട്ടി ജന്മദിന കേക്ക് മുറിക്കുന്ന ചിത്രം ഇന്നലെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. മമ്മൂട്ടിയെ പോലെ തന്നെ കേക്കും സുന്ദരന്‍! ഈ കേക്ക് മമ്മൂട്ടിക്ക് സമ്മാനിച്ചത് മകള്‍ സുറുമിയാണ്. വാപ്പിച്ചിക്ക് വേണ്ടി സ്പെഷ്യല്‍ കേക്ക് സമ്മാനിക്കുകയായിരുന്നു സുറുമി.

Top