സെറ്റുകളില്‍ നിന്നും സെറ്റുകളിലേയ്‌ക്കോടി മമ്മൂട്ടി; മെഗാസ്റ്റാര്‍ തിരക്കിലാണ്

മെഗാസ്റ്റാര്‍ മമ്മൂട്ടി തിരക്കിലാണ്. ഒരു സനിമയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ അടുത്ത സിനിമാ സെറ്റിലേയ്ക്കുളള ഓട്ടപ്പാച്ചിലിലാണ് അദ്ദേഹം. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മമ്മൂട്ടി ‘മാമാങ്കം’ ഷൂട്ടിംഗ് സെറ്റിലേയക്കാണ് പോകുന്നത്.നവാഗയനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന മാമാങ്കത്തിലെ ചാവേറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. 30 കോടി ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന മാമാങ്കത്തിന്റെ നിര്‍മ്മാതാവ് വേണുകുന്നപ്പിള്ളിയാണ്.

വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന അമീര്‍ ആണ് മമ്മൂട്ടിയെ കാത്തിരിക്കുന്ന അടുത്ത ചിത്രം.ജൂണ്‍ മാസത്തില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പുകളിലാവും എത്തുക. ദുബൈ പശ്ചാത്തലമാവുന്ന അമീറില്‍ ഒരു അധോലോകനായകന്റെ റോളിലാണ് മമ്മൂട്ടി എത്തുക എന്നാണ് വിവരം.

തമിഴ് ചിത്രം പേരന്‍പിനും തെലുങ്ക് ചിത്രം യാത്രയ്ക്കും ശേഷം മമ്മൂട്ടിയുടേതായി തീയേറ്ററുകളിലെത്തുക മധുരരാജയാണ്. മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് ശേഷം വൈശാഖിന്റേതായി പുറത്തുവരുന്ന ചിത്രമാണ് മധുരരാജ. പുലിമുരുകന്റെ രചയിതാവ് ഉദയകൃഷ്ണയുടേതാണ് തിരക്കഥ. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍. ഷാജി കുമാര്‍ ഛായാഗ്രഹണം.

Top