മമ്മൂട്ടി ത്രില്ലര്‍ ചിത്രം ‘ദി പ്രീസ്റ്റ്’ ആമസോണ്‍ പ്രൈമില്‍

മ്മൂട്ടി നായകനായെത്തിയ ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലര്‍ ‘ദി പ്രീസ്റ്റ്’ ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യുന്നു. ഏപ്രില്‍ 14ന് വിഷു ദിനത്തിലാണ് റിലീസ്. ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും പ്രൈം അംഗങ്ങള്‍ക്ക് ചിത്രം ഓണ്‍ലൈനില്‍ കാണാനാകും.

കോവിഡിന് ശേഷം തീയേറ്ററുകളില്‍ റിലീസ് ചെയ്ത മമ്മൂട്ടിയുടെ ആദ്യ ചിത്രമായിരുന്നു ‘ദി പ്രീസ്റ്റ്’. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ പുരോഹിതന്റെ കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും പ്രീസ്റ്റിനുണ്ട്. ആന്റോ ജോസഫ്, ഉണ്ണികൃഷ്ണന്‍ ബി, വി.എന്‍ ബാബു എന്നിവര്‍ ചേര്‍ന്ന് ആന്റോ ജോസഫ് ഫിലിം കമ്പനി, ആര്‍.ഡി ഇല്ലുമിനേഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, രമേശ് പിഷാരടി, ജഗദീഷ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.

 

Top