നൻപകൽ നേരത്ത് മയക്കത്തിന് ലഭിച്ചുകൊണ്ടരിക്കുന്ന സ്വീകരണത്തിന് നന്ദി അറിയിച്ച് മമ്മൂട്ടി

മമ്മൂട്ടി നായകനായ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കത്തിന് ഐഎഫ്എഫ്കെയിൽ ലഭിച്ചുകൊണ്ടരിക്കുന്ന വലിയ സ്വീകരണത്തിന് നന്ദി അറിയിച്ച് മമ്മൂട്ടി.
ഐഎഫ്എഫ്കെയിൽ നിന്നുള്ള നൻപകൽ നേരത്ത് മയക്കത്തിന്റെ എല്ലാ പ്രതികരണങ്ങളും അവലോകനങ്ങളും ഏറെ സന്തോഷിപ്പിക്കുന്നു’ എന്നാണ് മമ്മൂട്ടി നന്ദി പോസ്റ്റർ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

ഐഎഫ്എഫ്കെ വേദികളിൽ ഒന്നായ ടാ​ഗോർ തിയറ്ററിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് വന്നു കൊണ്ടിരിക്കുന്നത്.

അതേസമയം, മൂന്ന് ദിവസമാണ് നന്‍പകല്‍ നേരത്ത് മയക്കം ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്നത്തേത് കൂടാതെ 13-ാം തിയതി ഉച്ചയ്ക്ക് 12 മണിക്ക് ഏരീസ് പ്ലക്സിലും 14ന് രാവിലെ 9. 30ക്ക് അജന്ത തിയറ്ററിലും ചിത്രത്തിന്റെ പ്രദർശനം നടക്കും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മ്മിച്ചിരിക്കുന്നത്.

Top