മമ്മൂട്ടി ചിത്രം യാത്രയുടെ പുതിയ ടീസര്‍ ഡിസംബര്‍ 21ന് എത്തും

മെഗാസ്റ്റാര്‍ മമ്മൂട്ടി മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണ് യാത്ര. ചിത്രത്തിന്റെ പുതിയ ടീസര്‍ ഡിസംബര്‍ 21ന് പുറത്തുവിടും. ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 4ന് ചിത്രം റിലീസ് ചെയ്യും. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. മാഹി രാഘവാണ് ചിത്രത്തിന്റെ സംവിധായകന്‍.

2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് സൂചന. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് വൈഎസ്ആര്‍ മരിക്കുന്നത്.

റാവു രമേഷ്, അനസൂയ ഭരദ്വരാജ്, സുഹാസിനി മണിരത്‌നം, പൊസാനി കൃഷ്ണ മുരളി, വിനോദ് കുമാര്‍, സച്ചിന്‍ ഖദേകര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തമിഴ് നടന്‍ കാര്‍ത്തി ചിത്രത്തില്‍ മമ്മൂട്ടിയുടെ മകനായി എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Top