മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘ചാണക്യന്‍’ ; റിലീസ് തിയതി പുറത്തുവിട്ടു

മ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസ് തമിഴിലേക്ക് ഡബ്ബ് ചെയ്ത ചിത്രമാണ്’ചാണക്യന്‍’. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഏപ്രില്‍ 26-ന് പ്രദര്‍ശനത്തിന് എത്തും.

എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍ പീസ് വന്‍ വിജയം നേടിയിരുന്നു. വരലക്ഷ്മി ശരത്കുമാര്‍, മഹിമ നമ്പ്യാര്‍, പൂനം ബജ്വ എന്നിവരായിരുന്നു ചിത്രത്തിലെ നായികമാര്‍.

ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഗോകുല്‍ സുരേഷ്, മക്ബുല്‍ സല്‍മാന്‍, ദിവ്യദര്‍ശന്‍, ജോണ്‍, കൈലാഷ് തുടങ്ങി നിരവധി യുവതാരങ്ങളും ചിത്രത്തിലുണ്ട്.

അന്യഭാഷകളിലും തിളങ്ങുന്ന ഒട്ടേറെ താരങ്ങള്‍ ഉണ്ടെന്നത് മാസ്റ്റര്‍ പീസിന്റെ ഡബ്ബിംഗ് പതിപ്പുകളുടെ സാധ്യത വര്‍ദ്ധിപ്പിച്ചിരുന്നു. തമിഴില്‍ ഈ സിനിമ മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷ.

Top