മമ്മൂട്ടി നായകനാവുന്ന ‘പുള്ളിക്കാരന്‍ സ്റ്റാറാ’ ബക്രീദിന് തിയേറ്ററുകളില്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന പുള്ളിക്കാരന്‍ സ്റ്റാറാ ബക്രീദിന് തിയേറ്ററുകളില്‍ എത്തും.

ഇടുക്കിയില്‍ നിന്ന് എറണാകുളത്തേക്ക് ലളിതം എന്ന പാഠ്യപദ്ധതിയുടെ ഭാഗമായെത്തുന്ന രാജകുമാരനെന്ന ടീച്ചേഴ്‌സ് ട്രെയിനറുടെ വേഷമാണ് മമ്മൂട്ടിക്ക് ഈ ചിത്രത്തില്‍.

ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആശാ ശരത്തും, ദീപ്തി സതിയുമാണ് നായികമാര്‍.

യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷ് നിര്‍മ്മിക്കുന്ന പുള്ളിക്കാരന്‍ സ്റ്റാറാ ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് തിയേറ്ററുകളിലെത്തിക്കുന്നത്.

നവാഗതനായ രതീഷ് രവിയാണ് രചന നിര്‍വഹിക്കുന്നത്. ക്യാമറ: വിനോദ് ഇല്ലമ്പള്ളി, എം. ജയചന്ദ്രനാണ് സംഗീത സംവിധായകന്‍.

ശ്യാംധറിന്റെ രണ്ടാമത്തെ ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറാ, പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത സെവന്‍ത്ത് ഡേ ആണ് ആദ്യ ചിത്രം.

Top