മമ്മൂട്ടിയുടെ ‘വണ്‍’ തിയേറ്റര്‍ റിലീസ് തന്നെ: വ്യക്തമാക്കി നിര്‍മ്മാതാക്കള്‍

കോവിഡ് വ്യാപനവും ലോക്ഡൗണും സിനിമാമേഖലയെ സാരമായി ബാധിച്ചിരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തീയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഓണ്‍ലൈന്‍ റിലീസിനെ ആശ്രയിക്കുകയാണ് മിക്ക സിനിമകളും. എന്നാല്‍ ഇപ്പോഴിതാ തങ്ങളുടെ ചിത്രം ഒടിടി റിലീസിനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി നായകനായെത്തുന്ന വണ്ണിന്റെ നിര്‍മാതാക്കള്‍.

തങ്ങളുടെ ചിത്രം ഒടിടി റിലീസിന് നല്‍കുന്നില്ലെന്നും കോവിഡ് ഭീതി മാറിയതിന് ശേഷം തിയേറ്റര്‍ റിലീസ് തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും നിര്‍മ്മാതാക്കളായ ഇച്ചായീസ് പ്രൊഡക്ഷന്‍സ് അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ടവരേ,

വൺ എന്ന സിനിമ OTT പ്ലാറ്റ്ഫോംസ് വഴി റിലീസ് ചെയ്യുന്നതല്ല എന്ന വസ്‌തുത ഔദ്യോഗികമായി അറിയിച്ചു കൊള്ളുന്നു. ലോകം നേരിടുന്ന ഈ മഹാമാരിയെ അതിജീവിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കുന്ന ഈ അവസരത്തിൽ, നമ്മൾ നേരിടുന്ന എല്ലാ വെല്ലുവിളികളെയും സധൈര്യം നേരിട്ട് മുന്നണിയിൽ നിന്ന് പോരാടുന്ന എല്ലാവരെയും കൃതജ്ഞതയോടെ ഓർക്കുന്നു. ഈ അനിശ്ചിതാവസ്ഥ മാറി വരുന്ന ഒരു സമയത്ത് തീയേറ്ററുകൾ വഴി തന്നെ വൺ റിലീസ് ചെയ്യണമെന്നാണ് ഞങ്ങൾ പ്രത്യാശിക്കുന്നത്. അത് വരെ നമുക്കെല്ലാവർക്കും സർക്കാർ അനുശാസിക്കുന്ന എല്ലാ നിർദേശങ്ങളും പാലിച്ച് സുരക്ഷിതരായി ഇരിക്കാം. ടീം വൺ !

Top