മിഥുൻ മാനുവലിന്റെ തിരക്കഥയില്‍ മമ്മൂട്ടി, സംവിധാനം വൈശാഖ് എന്നും റിപ്പോര്‍ട്ട്

ഹിറ്റ്‍മേക്കർ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നുവെന്ന് റിപ്പോർട്ട്. മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതും എന്നുമാണ് റിപ്പോർട്ട്. മിഥുൻ, വൈശാഖ് തുടങ്ങിയവർക്കൊപ്പമുള്ള മമ്മൂട്ടിയുടെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഇങ്ങനെയൊരു റിപ്പോർട്ടും വന്നിരിക്കുന്നത്. ഒരു മാസ് ആക്ഷൻ കോമഡി എന്റർടെയ്‍നറായിരിക്കും മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുക എന്നാണ് റിപ്പോർട്ട്.

തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടി നായകനാകുന്നുണ്ട്. മാർച്ച് അവസാനമാകും മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. കൊച്ചി, ബംഗ്ലൂർ എന്നിവടങ്ങൾ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ എന്ന് നിർമാതാക്കളിൽ ഒരാളായ ജിനു എബ്രഹാം പറഞ്ഞിരുന്നു. ജയറാം, ആസിഫ് അലി, ആന്റണി വർഗീസ് എന്നിവർ മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കും എന്നും റിപ്പോർട്ടുണ്ട്.

Top