അജു വര്‍ഗീസ് ചിത്രം ബ്ലാസ്റ്റേഴ്‌സിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് മമ്മൂട്ടി

ജു വര്‍ഗീസ് നായകനാകുന്ന പുതിയ സിനിമയാണ് ബ്ലാസ്റ്റേഴ്‌സ്. നന്ദകുമാര്‍ എ പിയും മിഥുന്‍ ടി ബാബുവുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. ഇപോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.

സലിംകുമാറും സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. അപ്പാനി ശരത് ആണ് മറ്റൊരു കഥാപാത്രമാകുന്നത്. നന്ദകുമാര്‍ എ പി തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. സംഗീതം 4 മ്യൂസിക്‌സ് ആണ്.

മിഥുന്‍ ടി ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. സലിം കുമാര്‍ അടക്കമുള്ളവര്‍ക്ക് ആശംസകള്‍ നേര്‍ന്നാണ് മമ്മൂട്ടി ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരിക്കുന്നത്.

 

Top