അബ്രഹാമിന്റെ സന്തതികള്‍ക്ക് പിന്നാലെ വീണ്ടും ഒരു മമ്മൂട്ടി-ഷാജി പാടൂര്‍ ചിത്രം

mammootty

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ടി എല്‍ ജോര്‍ജ്, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരുന്നത്. ചിത്രം മികച്ച പ്രതികരണത്തോടെ തിയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

ഇപ്പോഴിതാ അബ്രഹാമിന്റെ സന്തതികള്‍ക്ക് പിന്നാലെ ഷാജി പാടൂരും മമ്മൂട്ടിയും ഒന്നിക്കുന്ന മറ്റൊരു സിനിമ കൂടി വരുന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ഷാജി പടൂര്‍ തന്റെ അടുത്ത മമ്മൂട്ടി ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പണിപ്പുരയിലേക്ക് കടന്നു എന്നും സൂചനയുണ്ട്. ഔദ്യോദികമായ സ്ഥിരീകരണം ഉടനെയുണ്ടാവും. മുന്‍പ് മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറില്‍ ഹനീഫ് അദേനിയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി ഷാജി വര്‍ക്ക് ചെയ്തിരുന്നു. ഈ കൂട്ടുകെട്ടാണ് അബ്രഹാമിന്റെ സന്തതികളിലേക്ക് എത്തിയത്.

Top