മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റി’ന് ആശംസകളുമായി സത്യന്‍ അന്തിക്കാട്

ദി പ്രീസ്റ്റ് പുറത്തിറങ്ങുന്ന പശ്ചാത്തലത്തില്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാകണമെന്നും അതുകൊണ്ടാണ് എന്നും പുതുമയോടെ പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ അദ്ദേഹത്തിനു സാധിക്കുന്നതെന്നും സത്യന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ എഴുതി. തന്നെ എന്നും അതിശയിപ്പിച്ചിട്ടുള്ള നടനാണ് മമ്മൂട്ടിയെന്നും അദ്ദേഹം പറയുന്നു.

ഏറെ പുതുമയുള്ള ഒരു മമ്മൂട്ടി ചിത്രം തന്നെയായിരിക്കും ദി പ്രീസ്റ്റ് എന്ന പ്രതീക്ഷയിലാണ് ആരാധകരും. മാത്രമല്ല മമ്മൂട്ടിക്കൊപ്പം മഞ്ജുവാര്യര്‍ ആദ്യമായി നായികയായി എത്തുന്ന ചിത്രമെന്ന സവിശേഷതയും പ്രീസ്റ്റിനുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ മമ്മൂട്ടിയേയും മഞ്ജുവിനേയും ആശംസിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

മമ്മൂട്ടി എപ്പോഴും എന്നെ അതിശയിപ്പിക്കാറുണ്ട്.

അഭിനയ മികവിലൂടെ..
ഉറച്ച നിലപാടുകളിലൂടെ..
കറയില്ലാത്ത സൗഹൃദത്തിലൂടെ..

മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാകണം. അതുകൊണ്ടാണ് എന്നും പുതുമയോടെ പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ അദ്ദേഹത്തിനു സാധിക്കുന്നത്. ശബ്ദം കൊണ്ടും സാന്നിദ്ധ്യംകൊണ്ടും ‘പ്രീസ്റ്റി’ന്റെ ടീസര്‍ പ്രതീക്ഷയുണര്‍ത്തുന്നു.

ജോഫിന്‍ എന്ന പുതിയ സംവിധായകന് ആശംസകള്‍ നേരുന്നു.

Top